ന്യൂഡല്‍ഹി: കേന്ദ്രബജറ്റിന് പിന്നാലെ പ്രവാസികളുടെ നികുതിബാധ്യത സംബന്ധിച്ച് സംശയങ്ങള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. പ്രവാസിയുടെ ഇന്ത്യന്‍ വരുമാനം മാത്രമേ നികുതി വിധേയമാകുകയുളളൂവെന്ന് നിര്‍മ്മല സീതാരാമന് വ്യക്തമാക്കി.
പ്രവാസികളുടെ വിദേശ വരുമാനത്തിന് നികുതിയില്ലെന്നും ഇന്ത്യയില്‍ നേടുന്ന വരുമാനത്തിന് മാത്രമേ നികുതിയുള്ളൂവെന്നും ധനമന്ത്രി പറഞ്ഞു. വിദേശത്തുളള ആസ്തിക്ക് ഇന്ത്യയില്‍ വരുമാനം ലഭിച്ചാല്‍ നികുതി നല്‍കണമെന്നും വിദേശത്ത് നികുതി ഇല്ല എന്നതുകൊണ്ട് ഇവിടെ നികുതി ഈടാക്കില്ലെന്നും ധനമന്ത്രി വിശദീകരിച്ചു.
ആഗോളവരുമാനത്തിന് നികുതി ഈടാക്കാന്‍ ഉദ്ദേശിക്കുന്നില്ല. നികുതിയില്ലാത്ത രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസിയുടെ വരുമാനത്തിന് നികുതി ഏര്‍പ്പെടുത്താനും ഉദ്ദേശിക്കുന്നില്ലെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന് വ്യക്തമാക്കി. ഇതുസംബന്ധിച്ച് സംശയങ്ങള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം.
Discussion about this post