ന്യൂഡൽഹി: ഡൽഹി നിയമസബാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പൂർണ്ണമായും വിലക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗിൽ പ്രക്ഷോഭം നടത്തുന്നവർക്കെതിരെ യോഗി നടത്തിയ പ്രകോപനപരമായ പരാമർശങ്ങൾ ചൂണ്ടിക്കാണിച്ചാണ് ആം ആദ്മിയുടെ ആവശ്യം.
കശ്മീരിലെ ഭീകരവാദികളെ പിന്തുണയ്ക്കുന്നവരാണ് ഷഹീൻബാഗിൽ പ്രക്ഷോഭം നടത്തുകയും ആസാദി മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്നതെന്ന് യുപി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന്റെ പേരിൽ യോഗിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്താൻ സമയം ചോദിച്ചിട്ട് 48 മണിക്കൂർ കഴിഞ്ഞിട്ടും ഒരു പ്രതികരണവും ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post