നാഗ്പൂര്‍: ലിവിങ് ടുഗെതര്‍ പങ്കാളിയായ മുപ്പതുകാരിയുടെ മേല്‍ തിളച്ച വെള്ളം ഒഴിച്ച് അന്പതുകാരന്. തന്നെ വഞ്ചിക്കുന്നുവെന്ന തോന്നലിലാണ് ക്രൂര കൃത്യം ചെയ്തത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. സൂരജ് പ്രഭുദയാല്‍ യാദവ് എന്ന അന്പതുകാരനും മധ്യപ്രദേശിലെ നരസിങ്പൂര്‍ സ്വദേശിയായ യുവതിയും നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളികളാണ്.
മഹാരാഷ്ട്രയിലെ മങ്കപൂരില്‍ കമ്പനി നിര്‍മ്മാണം ആരംഭിച്ചതിന് ശേഷമാണ് ഇരുവരും ഒരുമിച്ച് താമസം തുടങ്ങിയത്. എന്നാല്‍ അടുത്തിടെയായി യുവതിക്ക് മറ്റ് ചിലരുമായി ബന്ധമുണ്ടെന്ന് യാദവ് ആരോപിച്ചു. ഇതേ തുടര്‍ന്ന് ഇരുവരും പലപ്പോഴും വഴക്കിടാറുള്ളതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുള്ള തര്‍ക്കം വളരെ രൂക്ഷമായിരുന്നു. യാദവ് ഇപ്പോള്‍ ഒളിവിലാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊലപാതക ശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Discussion about this post