ന്യൂഡല്‍ഹി: കൊറോണ ഭീതിയില്‍ ലോകം പുറത്തിറങ്ങാതെ നടക്കുമ്പോള്‍ ഐസൊലേഷന്‍ ക്യാംപില്‍ നൃത്തം ചെയ്ത് കൊറോണയെ തോല്‍പ്പിക്കുകയാണ് ഒരു സംഘം യുവാക്കള്‍. വീഡിയോ ഇപ്പോള്‍ വൈറലാണ്. വുഹാനില്‍ നിന്ന് മടങ്ങിയെത്തിയവരാണ് സംഘം നൃത്തം ചെയ്തത്. പാട്ട് പാടിയാണ് നൃത്തം ചെയ്യുന്നത്.
ഹരിയാന മനേസാറില്‍ പ്രത്യേകം സജ്ജമാക്കിയ ക്യാംപില്‍ 300 പേരെയാണ് ക്വാറെണ്ടെയിന്‍ ചെയ്തിരിക്കുന്നത്. കൊറോണ പടര്‍ന്നുപിടിക്കാതിരിക്കാന്‍ ക്യാംപിനെ 50 വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന സെക്ടറുകളാക്കി തിരിച്ചിട്ടുണ്ട്. ഇവയില്‍ ഓരോ സെക്ടറുകളും വീണ്ടും വിഭജിച്ചിട്ടുണ്ട്.
വിവിധ സെക്ടറുകളില്‍ കഴിയുന്നവര്‍ക്ക് ഒന്നിച്ച് ഇടപഴകാനുള്ള അനുവാദമില്ല. മൂന്നുപാളികളുള്ള മാസ്‌ക് ധരിക്കാന്‍ ഇവര്‍ക്ക് നിര്‍ദേശമുണ്ട്. ഇതിനുപുറമേ നിത്യവും വൈദ്യ പരിശോധനയ്ക്ക് വിധേയമാവുകയും വേണം. 14 ദിവസത്തിന് ശേഷവും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കില്‍ ഇവര്‍ക്ക് വീട്ടിലേക്ക് പോകാം. ഈ ക്യാംപിലാണ് മനോധൈര്യം തെല്ലും കുറയാതെ കൊറോണയെ നൃത്തം ചെയ്ത് തോല്‍പ്പിക്കുന്നത്.
Guess???? pic.twitter.com/w2ZA47s1lX
— Dhananjay kumar (@dhananjaypro) February 2, 2020