റാഞ്ചി: ബജറ്റ് അവതരണത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. ട്രൈബല്‍ സര്‍വ്വകലാശാല ആവശ്യപ്പെട്ട സംസ്ഥാനത്തിന് ട്രൈബല്‍ മ്യൂസിയം അനുവദിച്ച നടപടിയെയാണ് ഹേമന്ദ് പരിഹസിച്ചത്.
താന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് സംസ്ഥാനത്ത് സര്‍വ്വകലാശാല അനുവദിക്കണമെന്നായിരുന്നെന്നും അല്ലാതെ മ്യൂസിയമല്ലായിരുന്നെന്നും സോറന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ബജറ്റിലുടനീളം നിഴലിച്ചുനിന്നിരുന്നത് ഭാരതീയ ജനതാ പാര്‍ട്ടി എന്നതിനപ്പുറം ഭാരതീയ ബിസിനസ്മാന്‍സ് പാര്‍ട്ടി എന്ന ആശയമായിരുന്നെന്നും അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.
റെയില്‍വേയും ബിഎസ്എന്‍എല്ലും അവര്‍ വിറ്റുകഴിഞ്ഞു. ഇനി വില്‍ക്കാന്‍ രാജ്യം മാത്രമാണ് ബാക്കിയുള്ളതെന്നും ഹേമന്ദ് സോറന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post