ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ നിലവിലുള്ളത് ആംആദ്മി പാർട്ടി സ്ഥാനാർത്ഥികളുടെ പേരിലെന്ന് റിപ്പോർട്ട്.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോമ്സ് (എഡിആർ) ആണ് ഈ കണക്കുകൾ പുറത്ത് വിട്ടത്. ആകെയുള്ള 70 സീറ്റിലും മത്സരിക്കുന്ന ആം ആദ്മി പാർട്ടിയിലെ 51 ശതമാനം, അതായത് 36 സ്ഥാനാർത്ഥികൾക്കെതിരെയും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. രണ്ടാം സ്ഥാനത്ത് ബിജെപിയാണ്.
67 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. അതിൽ 17 സ്ഥാനാർത്ഥികൾക്ക് എതിരെ ക്രിമിനൽ കേസുണ്ട്. കോൺഗ്രസിലാണ് ക്രിമിനൽ കേസുകൾ ഉള്ളവർ കുറവ്. 10 കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെയാണ് ക്രിമിനൽ കേസുള്ളത്. 66 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്.
Discussion about this post