ന്യൂഡൽഹി: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിൽ കുടുങ്ങി കിടന്ന രണ്ടാമത്തെ സംഘത്തേയും ഇന്ത്യയിലെത്തിച്ചു. എയർഇന്ത്യയുടെ രണ്ടാമത്തെ വിമാനമാണ് ഡൽഹിയിലെത്തിയത്. ഇന്ന് രാവിലെ 9.40ഓടെയാണ് വിമാനം ഡൽഹിയിലെത്തിയത്. 323 ഇന്ത്യക്കാരും ഏഴ് മലേഷ്യൻ സ്വദേശികളുമാണ് വിമാനത്തിലുള്ളത്. ഇവരെ പരിശോധനകൾക്ക് ശേഷം ഹരിയാനയിലേയും ഛവ്വലിലേയും പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റാനാണ് തീരുമാനം.
ശനിയാഴ്ച ഉച്ചയ്ക്ക് 1.37ഓടെയാണ് ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനുള്ള രണ്ടാമത്തെ എയർ ഇന്ത്യ വിമാനം ഡൽഹിയിൽ നിന്നും പുറപ്പെട്ടത്.
42 മലയാളികളുൾപ്പെടെ 324 പേരടങ്ങുന്ന ആദ്യസംഘം ഇന്നലെ വുഹാനിൽ നിന്നും ഡൽഹിയിലെത്തിയിരുന്നു.
Delhi: Second Air India special flight carrying 323 Indians and 7 Maldives citizens, that took off from Wuhan (China) lands at Delhi airport. #Coronavirus https://t.co/Lxax67eJs2
— ANI (@ANI) February 2, 2020
Discussion about this post