ന്യൂഡല്‍ഹി: വൃത്തിയും വെടിപ്പും ഉള്ള ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്‍ത്തി നടപ്പാക്കുന്ന സ്വച്ഛ് ഭാരത് പദ്ധതിക്ക് ബജറ്റില്‍ മാറ്റിവെച്ചത് 12,300 കോടി രൂപയാണ്. രാജ്യത്തിന്റെ പലഭാഗങ്ങളിലും കുടിവെള്ളം കിട്ടാക്കനിയായി മാറുന്നതിനാല്‍ കുടിവെള്ള വിതരണത്തിന് വിപുലമായ പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു.
എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കും. ജല്‍ ജീവന് മിഷന് എന്ന പേരിലാണ് ഈ പദ്ധതി നടക്കാക്കുക. എല്ലാ വീട്ടിലും പൈപ്പ് വെള്ളം എത്തിക്കാന്‍ ഇതുവഴി നടപടി എടുക്കും എന്നാണ് ബജറ്റ് പ്രഖ്യാപനം. 3.6 ലക്ഷം കോടി രൂപയാണ് വകയിരുത്തുന്നത്. തദ്ദേശ ജലവിതരണം മികവുറ്റതാക്കും. മഴവെള്ളക്കൊയ്ത്ത് പ്രോത്സാഹിപ്പിക്കാനും നടപടി ഉണ്ടാകുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.
Discussion about this post