ന്യൂഡൽഹി: കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരണം ആരംഭിച്ചത് കാശ്മീരി കവിത ചൊല്ലികൊണ്ടായിരുന്നു. രണ്ടാം മോഡി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റവതരണം കാശ്മീരി കവിതയിലൂടെ ആരംഭിച്ച ധനമന്ത്രി സഭയിൽ കൈയ്യടി നേടി.
കാശ്മീരി കവിതയും അതിന്റെ ഹിന്ദി വിവർത്തനവും ധനമന്ത്രി സഭയിൽ വായിച്ചു. കാശ്മീരിലെ പ്രശസ്തമായ ഷാലിമാർ ബാഗ്, കാശ്മീരിലെ ദാൽ തടാകം എന്നിവയെ കുറിച്ച് പരാമർശിക്കുന്നതായിരുന്നു കവിത. പണ്ഡിറ്റ് ദീനനാഥ് കൗളിന്റെ കവിതയാണ് ധനമന്ത്രി ചൊല്ലിയത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കാശ്മീർ താഴ്വര സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നുവെന്നതിന്റെ സൂചനയാണ് ധനമന്ത്രി കവിതയിലൂടെ നൽകിയത്.
Discussion about this post