ന്യൂഡൽഹി: രണ്ടാം മോഡി സർക്കാരിന്റെ ആദ്യത്തെ സമ്പൂർണ്ണ ബജറ്റ് അവതരണം ലോക്‌സഭയിൽ പുരോഗമിക്കുന്നു. എല്ലാവർക്കും ലാഭകരമായി തൊഴിൽ ചെയ്യാനാകണം, ബിസിനസുകൾ ആരോഗ്യകരമാക്കണം, എല്ലാ ന്യൂനപക്ഷങ്ങൾക്കു വനിതകൾക്കും പട്ടികജാതിവർഗങ്ങൾക്കും അവരുടെ അഭിലാഷങ്ങൾ പൂർണ്ണമായും പൂർത്തീകരിക്കുന്നതിനു വേണ്ടിയുള്ള ബജറ്റാകും പ്രഖ്യാപിക്കാൻ പോകുന്നതെന്ന് മന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രക്യാപനത്തിന് മുന്നോടിയായി പറഞ്ഞു.
ബജറ്റ് പ്രഖ്യാപനം ഇങ്ങനെ:
*അന്തരിച്ച മുൻ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്ക് ആദരാജ്ഞലി അർപ്പിച്ച് ബജറ്റ് അവതരണം
*ഒന്നാം മോഡി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ബജറ്റ് അവതരണം
*വരുമാന കൂട്ടുന്നതും ക്രയശേഷി കൂട്ടുന്നതുമായ ബജറ്റെന്ന് ധനമന്ത്രി
*ജിഎസ്ടി ചരിത്രപരമായ പരിഷ്‌കരണം’നിർമല സീതാരാമൻ
*60 ലക്ഷം ആളുകൾ പുതിയതായി ആദായനികുതി അടച്ചു
*ജനങ്ങളുടെ വിശ്വാസമാർജ്ജിക്കാൻ സാധിച്ചു
*പണപ്പെരുപ്പം നിയന്ത്രിക്കാനായി
*2025ൽ നാലുകോടി തൊഴിലും 2030ൽ എട്ടുകോടി തൊഴിലും ലക്ഷ്യം
*ജിഎസ്ടി നികുതി സംവിധാനം നടപ്പാക്കിയതോടെ ഒരു കുടുംബത്തിന് മാസചിലവിന്റെ നാല് ശതമാനം വരെ ലാഭിക്കാൻ സാധിക്കുന്നുണ്ടെന്ന് ധനമന്ത്രി
*ഘടനാപരമായ നവീകരണമാണ് ലക്ഷ്യമിട്ടുന്നത്
*എല്ലാ വിഭാഗം ജനങ്ങളെയും തൃപ്തിപെടുത്തുന്ന ബജറ്റ്
* സർക്കാരിന്റെ ധനകാര്യ നയങ്ങളിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്