ന്യൂഡൽഹി: എല്ലാവരോടും ഒപ്പം എല്ലാവർക്കും വളർച്ച, അതാണ് കേന്ദ്ര ബജറ്റ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ. രാജ്യത്തിന്റെ സമഗ്ര വളർച്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു. രാജ്യത്തെമ്പാടു നിന്നും നിർദേശങ്ങൾ സ്വീകരിച്ചിരുന്നു. ഇത് അനുസരിച്ചാണ് തീരുമാനങ്ങൾ എടുത്തത്.
എല്ലാവർക്കും ഗുണകരമാകുന്ന ബജറ്റാണ് ഇത്തവണ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതെന്നും ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പായി കേന്ദ്ര സഹമന്ത്രി പ്രതികരിച്ചു.
രണ്ടാം മോഡി സർക്കാരിന്റെ രണ്ടാം ബജറ്റ് പതിനൊന്ന് മണിക്കാണ് ധമന്ത്രി നിർമ്മലാ സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കുന്നത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി അടക്കമുള്ളവർ എത്തിക്കഴിഞ്ഞു. കേന്ദ്ര മന്ത്രിസഭാ യോഗവും പുരോഗമിക്കുന്നു.
MoS Finance Anurag Thakur: Modi govt believes in 'sabka sath, sabka vikas.' We received suggestions from across the country. The government is making efforts that this budget is good for all. #Budget2020 https://t.co/h72WcINpkK pic.twitter.com/0oOKqo8bfj
— ANI (@ANI) February 1, 2020
Discussion about this post