ന്യൂഡൽഹി: രണ്ടാം മോഡി സർക്കാരിന്റെ ആദ്യത്തെ സമ്പൂർണ്ണബജറ്റ് ശനിയാഴ്ച രാവിലെ 11ന് പാർലമെന്റിൽ അവതരിപ്പിക്കും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് തന്റെ രണ്ടാം ബജറ്റുമായി പാർലമെന്റിൽ എത്തുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും വളർച്ചമുരടിപ്പിലൂടെയും കടന്നുപോകുന്ന സാഹചര്യത്തിൽ ബജറ്റ് പ്രതീക്ഷയോടെയാണ് സാമ്പത്തിക-വാണിജ്യ മേഖല കാത്തിരിക്കുന്നത്. വിവിധ മേഖലകളെ ഉത്തേജിപ്പിക്കാനുള്ള നടപടികൾ ബജറ്റിലുണ്ടാവും.
സാമ്പത്തിക ഉദാരീകരണവുമായി ശക്തമായി മുന്നോട്ടുപോകണമെന്നാണ് ബജറ്റിനു മുന്നോടിയായി വെള്ളിയാഴ്ച പാർലമെന്റിന് സമർപ്പിച്ച സാമ്പത്തിക സർവേ ആവശ്യപ്പെടുന്നത്.
സബ്‌സിഡികൾ യുക്തിസഹമാക്കണമെന്ന നിർദേശവും സർവേയിലുണ്ട്. ഈ നിർദേശങ്ങൾക്ക് അനുസൃതമായ പ്രഖ്യാപനങ്ങളും തീരുമാനങ്ങളും ബജറ്റിലുണ്ടായേക്കും. കോർപ്പറേറ്റ് നികുതി കുറച്ചതിന് തുടർച്ചയായി ആദായനികുതി സ്ലാബിൽ മാറ്റംവരുത്തുമെന്നാണ് പൊതുവിലുള്ള പ്രതീക്ഷ.
Discussion about this post