മുംബൈ: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സര്‍വകലാശാലയില്‍ എത്തിയ നടി ദീപിക പദുകോണിനെതിരെ വലിയ തോതിലാണ് പ്രതിഷേധം നടക്കുന്നത്. പോസ്റ്റര്‍ കത്തിച്ചും മുദ്രാവാക്യവും വിളിച്ച് നീളുന്ന പ്രതിഷേധം ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രം ഛപാകിനെതിരെ നീണ്ടിരിക്കുകയാണ്. ഐഎംബിഡിയില്‍ റേറ്റിംഗ് കുറച്ചാണ് ഇപ്പോള്‍ ബിജെപി, സംഘപരിവാര്‍ പ്രതിഷേധം രേഖപ്പെടുത്തുന്നത്. എന്നാല്‍ ഇപ്പോള്‍ വിമര്‍ശകര്‍ക്കുള്ള മറുപടി നല്‍കിയിരിക്കുകയാണ് താരം.
ഐഎംബിഡി റേറ്റിങ് മാറ്റാം, എന്നാല്‍ എന്റെ മനസ്സു മാറ്റാനാകില്ലെന്ന് ദീപിക ഉറച്ച ശബ്ദത്തില്‍ തന്നെ വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടെയാണ് നടി തന്റെ നിലപാടിലുറച്ച് വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദീപിക കാമ്പസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഛപാക് സിനിമയുടെ റിലീസിന് രണ്ടു ദിവസം മുന്‍പായിരുന്നു സന്ദര്‍ശനം.
എന്നാല്‍ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടിയാണ് ജെഎന്‍യുവില്‍ എത്തിയതെന്നായിരുന്നു വിമര്‍ശകരുടെ പക്ഷം. എന്നാല്‍ ഇപ്പോഴുള്ള മറുപടിയില്‍ താരത്തിന്റെ പിന്തുണ പതിന്മടങ്ങായി ഉയര്‍ന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വലിയ രീതിയിലുള്ള പിന്തുണയാണ് നല്‍കുന്നത്.
Discussion about this post