ലഖ്‌നൗ: ജെഎൻയു വിദ്യാർത്ഥി നേതാവായ ഷർജീൽ ഇമാമിനെ കൊലപ്പെടുത്തണമെന്ന ആഹ്വാനവുമായി ബിജെപി എംഎൽഎ സംഗീത് സോം. ഇന്ത്യയെ തകർക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന ഷാർജീൽ ഇമാമിനെപ്പോലുള്ളവരെ പരസ്യമായി വെടിവച്ച് കൊല്ലണമെന്ന് സംഗീത് സോം പറഞ്ഞു. ഷാഹീൻബാഗിലെ പ്രതിഷേധങ്ങളിലെ മുൻനിരക്കാരനയ ഷർജീലിനെ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിനമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്തത്. ഈ പശ്ചാത്തലത്തിലാണ് സംഗീതിന്റെ പ്രസ്താവന.
‘പ്രതിഷേധത്തിൽ ഇരിക്കുന്ന സ്ത്രീകൾക്ക് ജോലിയൊന്നുമില്ല, ഈ പ്രതിഷേധങ്ങൾക്കു വേണ്ടി വരുന്ന ഫണ്ട് സംബന്ധിച്ച് അന്വേഷണം നടത്തണം. ഇന്ത്യയെ തകർക്കണമെന്ന് പറയുന്ന ഷർജീൽ ഇമാമിനെപ്പോലുള്ളവരെ പൊതു സ്ഥലത്തുവച്ച് വെടിവച്ചു കൊല്ലണം.’-സംഗീത് സോം പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഡൽഹിയിലെ ഷഹീൻബാഗിലും ലഖ്‌നൗവിലെ ഹുസൈനാബാദ് ക്ലോക്ക് ടവറിലും ഒരു മാസമായി നൂറുകണക്കിന് സ്ത്രീകൾ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്ന പശ്ചാത്തലത്തിലാണ് സംഗീത് സോമിന്റെ പ്രസ്താവന. കഴിഞ്ഞ
അതേസമയം, ഇന്ത്യയിൽ നിന്ന് ആസാം വേർപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങൾ പ്രസംഗത്തിൽ പ്രതിപാദിച്ചതിനാണ് ഷർജീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കും എൻആർസിക്കുമെതിരായി ജനുവരി 13 ന് ഷർജീൽ നടത്തിയ പ്രസംഗങ്ങളിലെ പരാമർശങ്ങൾ രാജ്യത്തിന്റെ ഐക്യത്തിന് തന്നെ വെല്ലുവിളിയാവുന്നതാണെന്ന് ഷർജീലിനെതിരായ എഫ്‌ഐആർ വിശദമാക്കുന്നു.