ന്യൂഡൽഹി: കൊറോണ വൈറസ് ബാധ പടർന്നുപിടിക്കുന്നതിനിടെ ചൈനയിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി എയർഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെടുന്നു. ഉച്ചയ്ക്ക് 12 മണിക്ക് ഡൽഹിയിൽ നിന്നാണ് വിമാനം വുഹാനിലേക്ക് പോകുക. ഇതിനായി മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് എയർഇന്ത്യയുടെ പ്രത്യേക വിമാനം എത്തിച്ചു.
16 ജീവനക്കാരുമായിട്ടാണ് വിമാനം വുഹാനിലേക്ക് പറക്കുന്നത്. രണ്ട് ഡോക്ടർമാരുൾപ്പെട്ട മെഡിക്കൽ സംഘവും വിമാനത്തിലുണ്ടാകും. ഇന്ത്യയിലേക്ക് തിരിച്ചെത്താനായി വിദ്യാർത്ഥികളടക്കം 600 ഇന്ത്യക്കാർ ഇതുവരെ ബെയ്ജിങ്ങിലെ ഇന്ത്യൻ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെട്ടതായി വിദേശകാര്യ വക്താവ് രവീഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചൈനയിൽ 1200 ഓളം ഇന്ത്യക്കാരുണ്ട്. ആരെയും നിർബന്ധിച്ച് ഒഴിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. മടങ്ങാൻ താത്പര്യമുള്ളവരോട് പേരുനൽകാനാണ് നിർദേശിച്ചിരിക്കുന്നത്
ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി വുഹാനിലും ഹുബൈയിലും വിമാനമിറക്കാൻ അനുമതി തേടിയിട്ടുണ്ടെന്നും ലഭിച്ചാലുടൻ നടപടി തുടങ്ങുമെന്നും ബെയ്ജിങ്ങിലെ ഇന്ത്യൻ നയതന്ത്രകാര്യാലയവും അറിയിച്ചിരുന്നു.
Discussion about this post