പൂനെ: ട്രാഫിക് ചട്ടങ്ങള്‍ മറികടന്ന് ബൈക്കുമായി റോഡിലെത്തിയ പയ്യന് കിട്ടിയത് എട്ടിന്റെ പണി. ഖാന്‍ സാഹിബിന് ഹിറോ ബൈക്ക് ഓടിക്കണമായിരുന്നു, എന്നാല്‍ ഖാന്‍ സാഹിബിന് നിയമം അനുസരിക്കാന്‍ അറിയില്ല, ഇങ്ങനെ പോയാല്‍ എങ്ങനെയാവും എന്നായിരുന്നു”പൂനെ ട്രാഫിക്ക് പോലീസിന്റെ മറുപടി. പോലീസിന്റെ മറുപടിയും ചിത്രവുമെല്ലാം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിപ്പെട്ടിരിക്കുകയാണ്.
ചൊവ്വാഴ്ചയാണ് ഹെല്‍മറ്റ്, നിയമവിധേയമല്ലാത്ത നമ്പര്‍ പ്ലേറ്റുമായി ഇരുചക്രവാഹനമോടിക്കുന്ന യുവാവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയത്. നിയമം പാലിക്കാതെ ബൈക്കുമായി റോഡിലിറങ്ങിയ യുവാവിന് കിടിലന്‍ മറുപടിയാണ് പൂനെ ട്രാഫിക് പോലീസ് കൊടുത്തത്.
‘ഖാന്‍ സാഹബ്’ എന്ന എഴുത്തിനൊപ്പം കിരീടവും ഉള്‍പ്പെടുത്തിയായിരുന്നു യുവാവിന്റെ നമ്പര്‍ പ്ലേറ്റ്. 1989ലെ മോട്ടോര്‍ വാഹന നിയമങ്ങള്‍ അനുസരിച്ച് നമ്പറല്ലാതെ വേറെ ഒന്നും നമ്പര്‍ പ്ലേറ്റില്‍ എഴുതുന്നത് അനുവദനീയമല്ല. ഇത് ലംഘിക്കുന്നത് ശിക്ഷാര്‍ഹമാണ്. ട്വിറ്ററിലും ഫേസ്ബുക്കിലും ഖാന്‍ സാഹബ് വൈറലായതോടെ കുറിക്കുകൊള്ളുന്ന മറുപടിയാണ് പൂനെ ട്രാഫിക്ക് പോലീസ് യുവാവിന് നല്‍കിയത്.
ഖാന്‍ സാഹിബിന് കൂള്‍ ആവണമായിരുന്നു
ഖാന്‍ സാഹിബിന് ഹെയര്‍സ്‌റ്റൈല്‍ കാണിക്കണമായിരുന്നു
ഖാന്‍ സാഹിബിന് ഹിറോ ബൈക്ക് ഓടിക്കണമായിരുന്നു
എന്നാല്‍ ഖാന്‍ സാഹിബിന് നിയമം അനുസരിക്കാന്‍ അറിയില്ല
ഇങ്ങനെ പോയാല്‍ എങ്ങനെയാവും എന്നായിരുന്നു പൂനെ ട്രാഫിക്ക് പോലീസിന്റെ മറുപടി.
KHANSAAB ko cool bhi banana hai
KHANSAAB ko hairstyle bhi dikhani hai
KHANSAAB ko hero waali bike bhi chalani hai
Par KHANSAAB ko traffic rules follow nahin karne
Aise kaise chalega KHANSAAB? #RoadSafety https://t.co/HaynTVwkuo
— PUNE POLICE (@PuneCityPolice) January 29, 2020
Discussion about this post