ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും സ്വന്തം ജനങ്ങളെ കൊല്ലുന്നവരാണെന്ന് വിമർശിച്ച് സമാധാന പ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായ തപൻ ബോസ്. ഇന്ത്യയിലെയും പാകിസ്താനിലെയും ഭരണവർഗ്ഗം ഒരു പോലെയാണെന്നും ഇരുവരും തങ്ങളുടെ തന്നെ ജനങ്ങളെ കൊല്ലുന്നെന്നും ഡൽഹിയിലെ ജന്തർ മന്ദറിൽ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ് തപൻ ബോസ് പറഞ്ഞു.
‘പാകിസ്താൻ ഒരു ശത്രുരാജ്യമല്ല, ഇന്ത്യയിലെയും പാകിസ്താനിലെയും ഭരണവർഗം ഒരുപോലെയാണ്. സൈന്യവും ഒരുപോലെയാണ്, അവരുടെ സൈന്യം അവരുടെ ജനങ്ങളെ കൊല്ലുന്നു, നമ്മുടെ സൈന്യം നമ്മുടെ ജനങ്ങളെ കൊല്ലുന്നു, അവർ തമ്മിൽ വ്യത്യാസമില്ല’- ബോസ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം (സിഎഎ), കാശ്മീരിലെ നിരോധനാജ്ഞ എന്നിവയ്ക്കെതിരെ യൂറോപ്യൻ യൂണിയനിൽ പ്രമേയം പരിഗണനയ്ക്കു വരാനിരിക്കെയാണ് തപൻ ബോസിന്റെ പ്രസ്താവന.
#WATCH Activist Tapan Bose at Jantar Mantar during anti-CAA/NRC protest: Pakistan is not an enemy country, ruling class of India & Pakistan are alike. Our armies are alike too, their army kills their people and our army kills our people, there is no difference between them. pic.twitter.com/DaVHms7dWZ
— ANI (@ANI) January 29, 2020
Discussion about this post