അയോധ്യയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന രാമന്‍ പ്രതിമയുടെ രൂപകല്‍പനയ്ക്ക് യോഗി ആദിത്യനാഥിന്റെ അംഗീകാരം

രൂപകല്‍പന പ്രകാരം 151 മീറ്റര്‍ നീളമുള്ള പ്രതിമയുടെ പീഠത്തിന് 50 മീറ്റര്‍ ഉയരം ഉണ്ടാവും. 20 മീറ്റര്‍ ഉയരമുള്ള കുടയും പ്രതിമയ്ക്കുണ്ടാകും.

ലഖ്നൗ: അയോധ്യയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന 221 മീറ്റര്‍ ഉയരമുള്ള രാമന്‍ പ്രതിമയുടെ രൂപകല്‍പനയ്ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അംഗീകാരം. രൂപകല്‍പന പ്രകാരം 151 മീറ്റര്‍ നീളമുള്ള പ്രതിമയുടെ പീഠത്തിന് 50 മീറ്റര്‍ ഉയരം ഉണ്ടാവും. 20 മീറ്റര്‍ ഉയരമുള്ള കുടയും പ്രതിമയ്ക്കുണ്ടാകും.

പ്രതിമയുടെ നിര്‍മ്മാണം ചെമ്പു കൊണ്ടായിരിക്കുമെന്ന് അഡീഷണല്‍ ഇന്‍ഫര്‍മേഷന്‍ ചീഫ് സെക്രട്ടറി അവനീഷ് അശ്വതി പറഞ്ഞു. അയോധ്യയുടെ ചരിത്രവും മനു രാജാവ് മുതല്‍ രാമ ജന്മഭൂമി വരെയുള്ള ഇക്ഷ്വാകു വംശത്തിന്റെ ചരിത്രവും പ്രദര്‍ശിപ്പിക്കാനുള്ള ആധുനിക കാഴ്ചബംഗ്ലാവും പ്രതിമയുടെ അടുത്ത് സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മ്യൂസിയത്തില്‍ വിഷ്ണുവിന്റെ അവതാരങ്ങളെയും, ഭാരത് കെ സമസ്ത സനാദന ധര്‍മ്മ എന്ന ആശയത്തെക്കുറിച്ചും കലാപരമായി ആവിഷ്‌കരിക്കുമെന്നും കുറിപ്പില്‍ പറഞ്ഞു. പ്രതിമ നിര്‍മ്മാണത്തിനുതകുന്ന സ്ഥലത്തിനായി മണ്ണിന്റെ പരിശോധനയും കാറ്റിന്റെ സ്വഭാവവും പഠിച്ചു വരികയാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു.

Exit mobile version