ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ നുണയനാണ് കെജരിവാളെന്ന് അമിത് ഷാ പറഞ്ഞു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
”കാറും ബംഗ്ലാവും സ്വന്തമാക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് രണ്ടും കെജരിവാളിന് സ്വന്തമായിട്ടുണ്ട്. എന്റെ 56 വയസ്സിനുള്ളില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ നുണയനാണ് അരവിന്ദ് കെജരിവാള്‍.” എന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു. വാഗ്ദാനങ്ങള്‍ പാലിക്കാത്ത സര്‍ക്കാരാണ് കെജരിവാളിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
”ഇന്ദിരാഗാന്ധിയാണെന്ന് നിങ്ങള്‍ക്ക് സ്വയം തോന്നുന്നുണ്ടോ? ഇന്ദിരാ ഗാന്ധി പതിവായി പറയാറുള്ള വാക്കാണ്, ഇന്ത്യയെന്നാല്‍ ഇന്ദിരയാണ്, ഇന്ദിരയെന്നാല്‍ ഇന്ത്യയെന്നാണെന്ന്. കെജരിവാളും ചിന്തിക്കുന്നത് ഡല്‍ഹിയെന്നാല്‍ കെജരിവാളെന്നാണ്, കെജരിവാള്‍ എന്നാല്‍ ഡല്‍ഹിയും.” അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരു പാര്‍ട്ടികളും തമ്മിലുള്ള വാക്പോര് ശക്തമായിരിക്കുകയാണ്. പ്രതിഷധക്കാര്‍ക്കെതിരെ വളരെ ശക്തമായി പ്രതികരിക്കാനാണ് ബിജെപിയുടെ തീരുമാനം.