ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക ലാംബ രംഗത്ത്. സ്ത്രീ സുരക്ഷ പദ്ധതികളും സൗജന്യ വൈദ്യുതി, വെള്ളം എന്നിവയും വോട്ട് ലക്ഷ്യം വച്ച് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയതാണെന്ന് അല്‍ക ലാംബ ആരോപിച്ചു.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കെജ്‌രിവാള്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. എല്ലാം വോട്ട് ലക്ഷ്യംവെച്ച് കൊണ്ട്മാത്രമാണ്. എഎപിയും ബിജെപിയും ചേര്‍ന്ന് ലക്ഷങ്ങള്‍ മുടക്കി കള്ളപ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌കൊണ്ടിരിക്കുകയാണെന്നും അല്‍ക ലാംബ പറഞ്ഞു.
സ്ത്രീ സുരക്ഷ പദ്ധതികളും സൗജന്യ വൈദ്യുതി, വെള്ളം എന്നിവയും വോട്ട് ലക്ഷ്യം വച്ച് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടപ്പിലാക്കിയവയാണെന്നും വര്‍ഗീയത പരത്തുന്ന ബിജെപിക്ക് എണ്ണ ഒഴിച്ച് നല്‍കുകയാണ് കെജ്‌രിവാളെന്നും എഎപിയും കെജ്രിവാളും ഉയര്‍ത്തിക്കാട്ടുന്ന ജനക്ഷേമ പദ്ധതികളെ അപ്പാടെ തള്ളിക്കൊണ്ട് അല്‍ക ലാംബ വ്യക്തമാക്കി. .