ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്കി. ശനിയാഴ്ച വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് വിനയ് ശര്‍മ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് നിര്‍ഭയക്കേസിലെ മറ്റൊരു പ്രതിയായ മുകേഷ് സിങ്ങ് നല്കിയ ഹര്‍ജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി കോടതി തള്ളിയത്. ഇതിന് പിന്നാലെയാണ് വിനയ് ശര്‍മ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്.
അതിനിടെ നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ അക്ഷയ് താക്കൂറിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. ഫെബ്രുവരി ഒന്നിനാണ് നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ നിശ്ചയിച്ചിരിക്കുന്നത്.
Discussion about this post