ന്യൂഡല്‍ഹി; ജെഡിയുവില്‍ നിന്ന് പുറത്താക്കിയതിനോട് പ്രതികരിച്ച് പ്രശാന്ത് കിഷോര്‍. നിതീഷ് കുമാറിനോട് നന്ദിയുണ്ടെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രതികരണം.
‘നന്ദി നിതീഷ്‌കുമാര്‍. ബീഹാര്‍ മുഖ്യമന്ത്രിയുടെ കസേര നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് എന്റെ ആശംസകള്‍. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’- പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കാരണത്താല്‍ പ്രശാന്ത് കിഷോറിനെ ജെഡിയുവില്‍ നിന്ന് ഇന്ന് പുറത്താക്കിയിരുന്നു. പ്രശാന്ത് കിഷോറിനെ കൂടാതെ ജെഡിയു നേതാവ് പവന്‍ വര്‍മ്മയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
പൗരത്വ നിയമത്തിന് എതിരെ നിലപാട് എടുക്കുകയും നരേന്ദ്ര മോഡിയെയും അമിത് ഷായെയും മുഖ്യമന്ത്രിയും ജെഡിയു നേതാവായ നിതീഷ് കുമാറിനെയും വിമര്‍ശിക്കുകയും ചെയ്തതിനാണ് ഇരു നേതാക്കളെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
Discussion about this post