മുംബൈ: ബിജെപിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് എഐഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി രംഗത്ത്. തങ്ങളുടെ ‘ഹീനമായ പദ്ധതികള്‍’മൂലം ബിജെപിയും സംഘപരിവാറും പരാജയപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഒവൈസി പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ദക്ഷിണ മുംബൈയില്‍ നടന്ന പൗരത്വ നിയമ ഭേദഗതി വിരുദ്ധ റാലിയെ അഭിസംബോധന ചെയ്ത ഒവൈസി, അവിടെ ഒത്തു ചേര്‍ന്നവര്‍ക്കായി ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു.
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷധമാണിത്. ഈ നിയമം ജനങ്ങളെ എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുക എന്ന വിഷയത്തെക്കുറിച്ച് ഒവൈസി തന്റെ പ്രസംഗത്തില്‍ വിശദീകരണം നല്‍കിയിരുന്നു.
ദക്ഷിണ മുംബൈയില്‍ നടന്ന പൗരത്വ നിയമ ഭേദഗതി വിരുദ്ധ റാലിയില്‍ ദലിത്, ക്രിസ്ത്യാനികള്‍, പാര്‍സികള്‍ തുടങ്ങിയ മതവിഭാഗത്തില്‍ നിന്നുള്ളവരും സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര് എന്നിവരും പങ്കെടുത്തു. പാര്‍ട്ടിയുടെ ലോക്സഭാ എംപി ഇംതിയാസ് ജലീല്‍, വാരിസ് പത്താന് എന്നീ മുതിര്‍ന്ന നേതാക്കളും പൗരത്വ നിയമ ഭേദഗതി പ്രതിഷേധ റാലിയില്‍ പങ്കാളികളായി.
Discussion about this post