ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യുവതി ആശുപത്രി ഗേറ്റിന് സമീപം പ്രസവിച്ചു. ഗാസിയാബാദ് എംഎംജി ജില്ലാ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രക്തം പരിശോധിക്കുന്നതിനായി ആശുപത്രി ലാബിലേക്ക് പോകുന്നതിനിടെയാണ് ഷാലു എന്ന യുവതി പ്രസവിച്ചത്. ഡോക്ടര്‍മാരുടെ അനാസ്ഥമൂലമാണെന്ന് സംഭവം നടന്നതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.
പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലെത്തിയ ഷാലുവിനോട് രക്തം പരിശോധിക്കുന്നതിനായി എംഎംജി ജില്ലാ ആശുപത്രിയില്‍ പോകാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വേണ്ട പരിശോധനകളൊന്നും നടത്താതെയാണ് ഡോക്ടര്‍മാര്‍ പരിശോധനയ്ക്കായി യുവതിയോട് ആശുപത്രിയില്‍ പോകാന്‍ ആവശ്യപ്പെട്ടത്. കൂടാതെ പ്രസവം സിസേറിയന്‍ ആയിരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നെങ്കിലും സാധാരണ പ്രസവമായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
വ്യാഴാഴ്ചയാണ് ഷാലുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിക്ക് പ്രസന വേദന വരുന്നതിനായി ഡോക്ടര്‍മാര്‍ കഠിനമായി പരിശ്രമിച്ചിരുന്നു. എന്നാല്‍ വേദന വരാതിരുന്നതിനാല്‍ യുവതിയോട് തൈറോഡ് പരിശോധിക്കാനായി എംഎംജി ആശുപത്രിയില്‍ പോകാന്‍ ആവശ്യപ്പെടുകയായിരുന്നവെന്ന് ആശുപത്രി ചീഫ് മെഡിക്കല്‍ സൂപ്രണ്ടഡ് ഡോ.ദീപ ത്യാഗി പറഞ്ഞു. യുവതി ബന്ധുക്കളുടെ കൂടെയാണ് പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പോയത്.
രക്തം പരിശോധിക്കുന്നതിനായി യുവതി ക്യൂവില്‍ നിന്നിരുന്നു. എന്നാല്‍ പരിശോധന കഴിഞ്ഞ് ആശുപത്രിയിലേക്ക് തിരിച്ച് വരുമ്പോഴാണ് ?ഗേറ്റിന് സമീപത്തുവച്ച് യുവതി പ്രസവിച്ചത്. തുടര്‍ന്ന് ജീവനക്കാര്‍ യുവതി ആശുപത്രിയിലെത്തിക്കുകയും മറ്റ് അടിയന്തിര ചികിത്സയ്ക്ക് വിധേയയാക്കുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. ഷാലുവിന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും ഡോ. ദീപ കൂട്ടിച്ചേര്‍ത്തു.