ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് ഇരുപതുകാരി യുവാവിന് നേരെ ആസിഡ് ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇരുപത്തിനാലുകാരനായ രോഹിത് യാദവിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. പശു വളര്‍ത്തല്‍ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന രോഹിത്തിനെ രാത്രിമുഴുവന്‍ കാത്തിരുന്ന ഇരുപതുകാരി രാവിലെ ആസിഡൊഴിക്കുകയായിരുന്നു. യുവാവിന്റെ നെഞ്ചിലും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റു. പോലീസെത്തിയാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ…….
യുവതി പലതവണ പ്രണയാഭ്യര്‍ത്ഥന നടത്തിലെങ്കിലും യുവാവ് നിരസിച്ചു. ഇതിലുള്ള പ്രതികാരമായാണ് യുവതിയുടെ ആസിഡ് ആക്രമണം. യുവാവ് പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.