മഹാരാഷ്ട്ര; മഹാരാഷ്ട്രയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ബസ് ഓട്ടോയില്‍ ഇടിച്ച് സമീപത്തെ കിണറ്റിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട മുപ്പതോളം പേരെ രക്ഷപ്പെടുത്തി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം.
നാസിക് ജില്ലയിലെ മാലേഗാവ് കാലവന്‍ റോഡില്‍ ചൊവ്വാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ഓടികൊണ്ടിരുന്ന ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് ഓട്ടോയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും റോഡിന് സമീപത്തെ കിണറ്റിലേക്ക് മറിഞ്ഞു. അപകടത്തില്‍ 20 പേര്‍ മരിച്ചു. 30 പേര്‍ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്രയിലെ ധൂലെയില്‍ നിന്ന് കാല്‍വനിലേക്ക് പോകുകയായിരുന്ന ട്രാന്‍സ്പോര്‍ട്ട് ബസാണ് അപകടത്തില്‍ പെട്ടത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്.
ബസിലുണ്ടായിരുന്നവരാണ് പരിക്കേറ്റവരിലേറെയും. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് നാസിക് എസ്പി അര്‍ഥി സിങ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സ ഏറ്റെടുക്കുമെന്ന് മഹാരാഷ്ട്ര ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും അറിയിച്ചു.
Discussion about this post