കൊച്ചി: ബാങ്ക് ജീവനക്കാർ സേവന വേതന കരാർ പുതുക്കണമെന്നത് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വെള്ളി, ശനി ദിവസങ്ങളിൽ അഖിലേന്ത്യ പണിമുടക്ക് നടത്തും. വിവിധ യൂണിയുകൾ ചേർന്ന് രൂപീകരിച്ച യുണൈറ്റഡ് ഫോറം ഓഫ് ബാങ്കേഴ്‌സ് യൂണിയനാണ് 48 മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
നിലവിലെ വേതന കരാറിന്റെ കാലാവധി 2017 ഒക്ടോബർ 31ന് അവസാനിച്ചിരുന്നു. തുടർന്ന് 39 തവണ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കിൽ മാർച്ച്-11 മുതൽ 13 വരെ ത്രിദിന പണിമുടക്കും ഏപ്രിൽ ഒന്ന് മുതൽ അനിശ്ചിതകാല പണിമുടക്കും നടത്തുമെന്ന് ഭാരവാഹികൾ കൊച്ചിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
Discussion about this post