നാഗ്പൂര്‍: രാജ്യത്തെ നടുക്കി വീണ്ടും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 19 കാരിയാണ് ക്രൂര പീഡനത്തിന് ഇരയായത്. ജനുവരി 22ന് പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവുമായി ബന്ധപ്പെട്ട് 52 കാരനെ നാഗ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്പിന്നിംഗ് മില്‍ സൂപ്പര്‍വൈസറായ യോഗിലാല്‍ രഹാങ്കടലെ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.
ബലാത്സംഗം ചെയ്യപ്പെട്ട കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയെന്നാണ് പരാതി. സഹോദരനൊപ്പം വാടകവീട്ടിലാണ് യുവതി കഴിഞ്ഞിരുന്നത്. സഹോദരന്‍ മുറിയിലില്ലാത്ത സമയത്താണ് പീഡനം നടന്നത്. രാത്രി മുറിയിലെത്തിയ യോഗിലാല്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി എതിര്‍ത്തു. തുടര്‍ന്ന് വായില്‍ തുണിതിരുകിയാണ് യോഗിലാല്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. മൂന്ന് ദിവസം കഴിഞ്ഞാണ് പീഡനവിവരം പുറംലോകമറിയുന്നത്.
Discussion about this post