ബംഗളൂരു: കന്നഡ നടനും മുന്‍ കേന്ദ്രമന്ത്രിയുമായ എംഎച്ച് അംബരീഷ് അന്തരിച്ചു. കന്നഡ സിനിമയിലെ സൂപ്പര്‍ ഹീറോ ആയിരുന്നു അംബരീഷ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. രാഷ്ട്രീയത്തിലിറങ്ങുകയും എംഎല്‍എ, എംപി, കേന്ദ്രമന്ത്രി പദങ്ങള്‍ അലങ്കരിച്ചിരുന്നു. മലയാള സിനിമയില്‍ സജീവമായിരുന്ന നടി സുമലതയാണ് ഭാര്യ.
1972ലെ നഗരഹാവു എന്ന സിനിമയിലൂടെയാണ് എംഎച്ച് അംബരീഷ് സിനിമ ലോകത്തേക്ക് കാലെടുത്തുവെച്ചത്. കന്നഡ, ഹിന്ദി, തെലുങ്കു, തമിഴ്, മലയാളം ഭാഷകളിലായി ഏകദേശം ഇരുന്നൂറ്റി മുപ്പതോളം സിനിമയില്‍ അദ്ദേഹം അ
ഭിനയിച്ചിട്ടുണ്ട്.
1994ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച അംബരീഷ് പാര്‍ട്ടി സീറ്റ് നീഷേധിച്ചതിനെ തുടര്‍ന്ന് 96-ല്‍ കോണ്‍ഗ്രസ് ജനതാദളില്‍ ചേര്‍ന്നു. 1998-ലെ പൊതുതിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മാണ്ഡ്യയില്‍ മത്സരിച്ച അദ്ദേഹം. രണ്ട് ലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ചത്.
പിന്നീട് കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയ അദ്ദേഹം മാണ്ഡ്യയില്‍ നിന്നും രണ്ട് തവണ കൂടി ലോക്‌സഭയിലേക്ക് ജയിച്ചു. 2006-ല്‍ ഒന്നാം യുപിഎ സര്‍ക്കാരില്‍ വാര്‍ത്തവിനിമയ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായി അദ്ദേഹം ചുമതലയേറ്റു. നാല് മാസത്തിന് ശേഷം കാവേരി ട്രിബ്യൂണലിന്റെ വിധിയില്‍ കര്‍ണാടകയോട് അനീതി കാണിച്ചെന്ന് ആരോപിച്ച് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു