ബെംഗളൂരു: സോഷ്യല്‍ മീഡിയ വഴി വഞ്ചിക്കപ്പെടുന്നവര്‍ നിരവധിയാണ്. എത്രി അനുഭവം ഉണ്ടായാലും പഠിക്കില്ല എന്ന് പറഞ്ഞത് പോലെയാണ് ഇവരുടെ കാര്യം. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഇത്തവണ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഒരു സുഹൃത്ത് വഴിയാണ് പെണ്‍കുട്ടി വഞ്ചിക്കപ്പെട്ടത്.
ബെംഗളൂരു മാരുതി സേവാനഗറില്‍ താമസിക്കുന്ന യുവതിയാണ് തട്ടിപ്പിനിരയായത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവ് അയച്ചെന്നു കരുതിയ വ്യാജ സമ്മാനം കൈപ്പറ്റുന്നതിനായി യുവതി 19 ലക്ഷത്തോളം രൂപ പല തവണകളായി വിവിധ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു.
ഒരു വര്‍ഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. ഇയാള്‍ പലതും പറഞ്ഞ് തെറ്റുധരിപ്പിച്ചാണ് പെണ്‍കുട്ടിയില്‍ നിന്നും കാഷ് വാങ്ങിച്ചത്. ഒരു വിലപിടിപ്പുള്ള സമ്മാനത്തിന്റെ പേരും പറഞ്ഞാണ് പണം അയപ്പിച്ചത്.
സമ്മാനം കാത്തിരുന്ന യുവതിയെ ഒരു ദിവസം യുവാവ് വിളിക്കുകയും സമ്മാനം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയതായി അറിയിക്കുകയും ചെയ്തു. സമ്മാനം എയര്‍പോര്‍ട്ടില്‍ നിന്ന് റിലീസ് ചെയ്യണമെങ്കില്‍ 2.8 ലക്ഷം രൂപ ഒരു അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ഇയാള്‍ അറിയിച്ചു. യുവതി പണം ട്രാന്‍സ്ഫര്‍ ചെയ്തെങ്കിലും സമ്മാനം കയ്യിലെത്താന്‍ ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് യുവാവ് ധരിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരി ഏഴിന് എയര്‍പോര്‍ട്ട് കസ്റ്റംസ് ഉദ്യോഗസ്ഥയെന്നു പരിചയപ്പെടുത്തിയ യുവതി ഇവരെ ഫോണില്‍ വിളിച്ചു. സമ്മാനം കൈപ്പറ്റുന്നതിന്റെ കസ്റ്റംസ് ചാര്‍ജ്ജായി 8.8 ലക്ഷം രൂപ ഉടന്‍ അയക്കണമെന്ന് അറിയിക്കുകയും ചെയ്തു. അത്രയും പണം അടച്ചപ്പോള്‍ അവസാനമായി 4.87 ലക്ഷം രൂപ കൂടി അയച്ചാല്‍ ഗിഫ്റ്റ് അടുത്ത ദിവസം തന്നെ കൈപ്പറ്റാമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥ യുവതിയോട് പറഞ്ഞു.
വിവിധ ട്രാന്‍സാക്ഷനുകള്‍ വഴി ഇത്രയും തുക അയച്ചെങ്കിലും പിറ്റേ ദിവസം സമ്മാനമൊന്നും എത്താതിരുന്നപ്പോള്‍ യുവതി യുവാവിനെയും കസ്റ്റംസ് ഉദ്യോഗസ്ഥയെന്നു പരിചയപ്പെടുത്തിയ യുവതിയെയും വിളിച്ചു. എന്നാല്‍, ഇരുവരുടെയും ഫോണ്‍ ഓഫായിരുന്നു. സംഭവത്തില്‍ ബാനസവാടി പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post