ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് ഷേവിങ് സെറ്റുകള്‍ അയച്ചുകൊടുത്ത് ബിജെപി തമിഴ്നാട് ഘടകം. കാശ്മീരില്‍ വീട്ടുതടങ്കലില്‍ നിന്നും മോചിതനായ ഒമര്‍ അബ്ദുള്ളയുടെ ചിത്രം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. താടിയും മുടിയും നരച്ച് ഒരു തൊപ്പി ധരിച്ച് ചിരിച്ച് നില്ക്കുന്ന രീതിയിലായിരുന്നു ചിത്രത്തില്‍ ഒമര്‍ അബ്ദുള്ള. ഇതിന് പിന്നാലെയാണ് ബിജെപി ഷേവിങ് സെറ്റുകള്‍ അയച്ചുനല്‍കിയത്.
ഇത് സംബന്ധിച്ച് ബിജെപിയുടെ ട്വിറ്റര്‍ പേജിലും ഒരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘പ്രിയപ്പെട്ട ഒമര്‍ അബ്ദുള്ള, അഴിമതിക്കാരായ നിങ്ങളുടെ സുഹൃത്തുക്കള്‍ പുറത്ത് വിലസുമ്പോള്‍ നിങ്ങളെ ഇങ്ങനെ കാണാന്‍ ഇടയാക്കിയത് വേദനാജനകമാണ്. ബുദ്ധിമുട്ടില്ലെങ്കില്‍ ഞങ്ങളുടെ ആത്മാര്‍ത്ഥമായ ഈ സമ്മാനം സ്വീകരിക്കണ’മെന്ന് ബിജെപി അഭ്യര്‍ത്ഥിച്ചു.
ആമസോണ്‍ വഴിയാണ് ബിജെപി തമിഴ്നാട് ഘടകം ഷേവിങ് സെറ്റുകള്‍ അയച്ചത്. ഒമര്‍ അബ്ദുള്ള ജി 1 ഗുപ്തര് റോഡ്, ശ്രീനഗര്‍, ജമ്മു കാശ്മീര്‍ എന്ന വിലാസത്തിലാണ് ഷേവിങ് സെറ്റുകള്‍ അയച്ചുകൊടുത്തത്. ട്വിറ്ററിലെ ബിജെപിയുടെ പോസ്റ്റിന് താഴെ രൂക്ഷമായ പ്രതികരണങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. നിലവാരമില്ലാത്ത തമാശ പറയുന്ന ഫാസിസ്റ്റുകള്‍ എന്ന് കൂടുതല്‍ പേരും പ്രതികരിച്ചു.
Discussion about this post