കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരില്‍ ഭൂരിഭാഗവും ബംഗ്ലാദേശികളും പാകിസ്ഥാനികളുമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ.
‘ഷഹീന്‍ ബാഗിലും കൊല്‍ക്കത്തയിലുമെല്ലാം പ്രതിഷേധിക്കുന്നവരില്‍ ഭൂരിഭാഗവും ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള കുടിയേറ്റക്കാരാണ്. കുട്ടികളെയും സ്ത്രീകളെയും ഉപയോഗിച്ചുകൊണ്ടാണ് അവര്‍ പ്രതിഷേധിക്കുന്നത്. ഇന്ത്യയെ ഭിന്നിപ്പിച്ച് അസമിനെ തകര്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്ന് അടുത്തിടെ പുറത്തുവന്ന വീഡിയോയില്‍ നിന്ന് വ്യക്തമാണ്.
രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടോ?’-രാഹുല്‍ സിന്‍ഹ വാര്‍ത്താ ഏജന്‍സിയായ എന്‍എന്‍ഐയോട് പറഞ്ഞു.
അതേസമയം രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം തുടരുന്നു. നിയമം പിന്‍വലിക്കും വരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാര്‍.