അശോക് നഗര്‍: മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയ്ക്കിടെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ വാഹനത്തില്‍ നിന്ന് വീണു. തൊട്ടടുത്ത് നിന്ന് അംഗരക്ഷകന് ഉടന്‍ തന്നെ പിടിച്ചതിനാല്‍ അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
മധ്യപ്രദേശിലെ അശോക് നഗറിലെ തുള്‍സി പാര്‍ക്കില്‍വെച്ചായിരുന്നു സംഭവം. നവംബര്‍ 28ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മധ്യപ്രദേശിലെ വിവിധ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുത്തുവരികയാണ് അമിത് ഷാ. അതിനിടെയാണ് റോഡ് ഷോയ്ക്കിടെ കാല് വഴുതി വാഹനത്തില്‍ നിന്ന് വീണുപോയത്. എന്നാല്‍ അമിത് ഷായ്ക്ക് പരിക്കൊന്നും പറ്റിയിട്ടില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. അതിനുശേഷം ശിവപുരി ജില്ലയില്‍ പൊതുയോഗത്തില്‍ അദ്ദേഹം പ്രസംഗിക്കുകയും ചെയ്തു.
മധ്യപ്രദേശ് ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലാണ് വിവിധ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍. മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി മധ്യപ്രദേശിലും രാജസ്ഥാനിലും ഇത്തവണ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. അഭിപ്രായ സര്‍വേകളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നുണ്ട്.
Fall of #Bjp #President @AmitShah while #BJPWinningMP #BJPWinningMP2018 #Election time many more new things to #WATCH #news #Molitics pic.twitter.com/bCvPT92aAO
— vardhan (@vardhan_molitic) 24 November 2018
Discussion about this post