‘ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ നിങ്ങളുടെ വീടുകളിലെത്തി മക്കളേയും സഹോദരിമാരേയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യും’; വിവാദ പ്രസ്താവനുമായി ബിജെപി എംപി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗിന്‍ പ്രതിഷേധിക്കുന്ന പ്രതിഷേധക്കാര്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി എംപി പര്‍വേഷ് വര്‍മ. ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ നിങ്ങളുടെ വീടുകളില്‍ വന്ന് മക്കളേയും സഹോദരിമാരേയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുമെന്നാണ് പര്‍വേഷ് വര്‍മ പറഞ്ഞത്. എഎന്‍ഐ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പറഞ്ഞത്.

‘ലക്ഷകണക്കിന് ആളുകളാണ് ഷഹീന്‍ബാഗില്‍ ഒത്തുകൂടിയിട്ടുള്ളത്. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യാം. എന്നാല്‍ അവര്‍ നിങ്ങളുടെ വീടുകളിലേക്കെത്തും. നിങ്ങളുടെ പെണ്‍മക്കളേയും സഹോദരിമാരേയും അവര്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തും. ഇന്ന് നിങ്ങള്‍ക്ക് സമയമുണ്ട്. മോഡിജിയും അമിത് ഷായും നാളെ നിങ്ങളെ രക്ഷിക്കാന്‍ വരില്ല’ എന്നാണ് അഭിമുഖത്തില്‍ പര്‍വേഷ് വര്‍മ പറഞ്ഞത്.

കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടയിലും ഇദ്ദേഹം ഷഹീന്‍ബാഗിലെ പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു. ‘ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഒരു മണിക്കൂര്‍ പോലും വേണ്ട ഷഹീന്‍ബാഗ് തുടച്ച് നീക്കാന്‍’ എന്നാണ് പര്‍വേഷ് വര്‍മ പറഞ്ഞത്.

Exit mobile version