ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുത്തന്‍ തന്ത്രവുമായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്ത്. ഒരു മിസ് കോള്‍ അടിച്ചാല്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന സംവിധാനത്തിനാണ് കെജരിവാള്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഇതോടെ സര്‍ക്കാരിന്റെ എല്ലാ നേട്ടങ്ങളും വോട്ടര്‍മാര്‍ക്ക് മുന്നിലെത്തിക്കാനാണ് ശ്രമം.
ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് ആം ആദ്മി പാര്‍ട്ടി പുതിയ വെബ്സൈറ്റും തുടങ്ങിയിട്ടുണ്ട്. എല്ലാ വോട്ടര്‍മാരെയും നേരില്‍ കണ്ട് സംസാരിക്കാനാണ് ഇത്തരമൊരു സംവിധാനം കെജരിവാള്‍ സര്‍ക്കാര്‍ ഒരുക്കുന്നത്.
വോട്ടര്‍മാരെ നേരില്‍ കാണുക എന്ന ലക്ഷ്യത്തോടെ വെല്‍ക്കം കെജരിവാള്‍ എന്ന പേരിലാണ് വെബ്സൈറ്റ് ആരംഭിച്ചത്. ഓരോ വോട്ടറെയും നേരില്‍ കാണുക, സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
7690944444 എന്ന നമ്പരിലേക്ക് ഒരു മിസ്കോള് അടിക്കൂ, വെബ്സൈറ്റ് അഡ്രസ് എസ്എംഎസായി കിട്ടും. വെബ്സൈറ്റ് വഴി ചോദ്യങ്ങള്‍ക്ക് കെജരിവാളിന്റെ മറുപടിയും. കുടിവെള്ളം, വൈദ്യുതി, റോഡ്, തൊഴില്‍ തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷം എന്തുചെയ്തു എന്ന് കെജരിവാള്‍ വിശദീകരിക്കും.
അതേസമയം, ഡല്‍ഹിയിലെ ഒന്നര കോടി വോട്ടര്‍മാരിലേക്കും വികസന നേട്ടങ്ങള്‍ എത്തിക്കുകയാണ് പുതിയ വെബ്സൈറ്റിലൂടെ ലക്ഷ്യം.
Discussion about this post