ചെന്നൈ: കഴിഞ്ഞ ദിവസം ലഭിച്ച വധഭീഷണിക്ക് പിന്നില്‍ സംഘപരിവാര്‍ സംഘടനകളാണെന്ന് ജനതാ ദള്‍ (എസ്) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, നടന്‍ പ്രകാശ് രാജ് ഉള്‍പ്പെടെയുള്ള 15 പ്രമുഖര്‍ക്കാണ് വധഭീഷണി ലഭിച്ചത്. ജനുവരി 29ന് 15പേരെയും വധിക്കുമെന്നായിരുന്നു ഭീഷണിക്കത്തില്‍ പറഞ്ഞിരുന്നത്.
ഈ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി. ഇത്തരം വധഭീഷണികള്‍ കൊണ്ടൊന്നും താന്‍ നിശബ്ദനായിരിക്കില്ലെന്ന് വ്യക്തമാക്കിയ കുമാരസ്വാമി കത്തിന് പിന്നില്‍ ആരാണെന്ന് തനിക്ക് അറിയാമെന്നും കൂട്ടിച്ചേര്‍ത്തു. വധഭീഷണിക്ക് പിന്നില്‍ സംഘപരിവാര്‍ സംഘടനകളാണെ് അദ്ദേഹം തുറന്ന് പറഞ്ഞു.
നാസികളും ആര്‍എസ്എസും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ആരെങ്കിലും തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചാല്‍ അവര്‍ ചാരമായി തീരും. സംഘ്പരിവാര്‍ സംഘടനകള്‍ മറ്റു സമുദായങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വാചാലരാകും. എന്നാല്‍ അവര്‍ക്കിടയിലും തീവ്രവാദികളുണ്ടെന്നും വളരെ കരുതലോടെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും കുമാരസ്വാമി ആരോപിച്ചു.
നിജഗുണാനന്ദ സ്വാമി, മുന്‍ ബജ്‌റംഗ്ദള്‍ നേതാവ് മഹേന്ദ്ര കുമാര്‍, നടന്‍ ചേതന്‍ കുമാര്‍, ബിടി ലളിത നായക്, മഹേഷ് ചന്ദ്ര ഗുരു, പ്രൊഫസര്‍ ഭഗവാന്‍, മുന്‍ മുഖ്യമന്ത്രി സിദ്ധാരമയ്യയുടെ മാധ്യമ ഉപദേഷ്ടാവ് ദിനേഷ് അമീന്‍ മട്ടു, മാധ്യമപ്രവര്‍ത്ത അഗ്‌നി ശ്രീധര്‍,ബൃന്ദ കാരാട്ട് എന്നിവരാണ് കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള മറ്റുള്ളവര്‍.