ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തില്‍ അയച്ചു കൊടുത്ത ഭരണഘടന പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വീകരിച്ചില്ലെന്ന് കോണ്‍ഗ്രസ്. മോഡിജിക്ക് ഭരണഘടനയില്‍ താല്പര്യമില്ലാത്തതിനാല് സ്വീകരിച്ചില്ലെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധ സൂചകമായി റിപ്പബ്ലിക്ക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇന്ത്യന്‍
ഭരണഘടന കോണ്‍ഗ്രസ് അയച്ചുകൊടുത്തിരുന്നു. ആമസോണ്‍ വഴിയാണ് ഭരണഘടന അയച്ചുകൊടുത്തത്.രാജ്യത്തെ വിഭജിക്കുന്നതിനിടെ സമയം കിട്ടുമ്പോള്‍ ഭരണഘടന വായിച്ചുപഠിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് മോഡിക്ക് ഭരണഘടന അയച്ചുകൊടുത്തത്.
പ്രധാനമന്ത്രിയുടെ സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് ഇ ബ്ലോക്ക് അഡ്രസിലേക്കാണ് കോണ്‍ഗ്രസ് ഭരണഘടന അയച്ചുകൊടുത്തത്. അഡ്രസിലുള്ളവര്‍ ഭരണഘടന സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കി ആമസോണ്‍ കോണ്‍ഗ്രസിന് തന്നെ തിരിച്ചുനല്‍കി. ഭരണഘടന സ്വീകരിക്കാത്ത കാര്യം ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്.
‘പ്രിയപ്പെട്ട ഇന്ത്യക്കാരെ, ഞങ്ങള്‍ ശ്രമിച്ചു. പക്ഷേ മോഡിജിക്ക് നമ്മുടെ ഭരണഘടനയോട് താത്പര്യമില്ല. എന്ന് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു.
Dear people of India,
We tried, but Modi ji is just not interested in the Constitution.Ab kare toh kare kya? pic.twitter.com/eRX6g0n0iA
— Congress (@INCIndia) January 27, 2020
Discussion about this post