ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് സംവിധായകന് അനുരാഗ് കശ്യപ്. ട്വിറ്ററിലൂടെയാണ് അനുരാഗ് കശ്യപ് പ്രതികരിച്ചത്. അമിത് ഷായെ മൃഗമെന്നാണ് അനുരാഗ് കശ്യപ് വിശേഷിപ്പിച്ചിരിക്കുന്നത്. ചരിത്രം ഇയാള്‍ക്ക് മേല്‍ കാര്‍ക്കിച്ച് തുപ്പുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രതിഷേധക്കാരനെ ബിജെപി അനുയായികള്‍ മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്നാണ് അനുരാഗ് കശ്യപ് ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്.
‘നമ്മുടെ ആഭ്യന്തരമന്ത്രി വെറുമൊരു ഭീരുവാണ്. അയാളുടെ പോലീസ്, കൂലിക്കെടുത്ത കുറെ ക്രിമിനലുകള്‍, സ്വന്തം സൈന്യം, ഇതൊക്കെയുണ്ടായിട്ടും അയാള്‍ സ്വന്തം സുരക്ഷ വര്‍ധിപ്പിക്കുകയും നിരായുധരായ പ്രതിഷേധക്കാരെ ആക്രമിക്കുകയും ചെയ്യുന്നു. അല്‍പ്പത്തരത്തിന്റെയും അപകര്‍ഷതയുടെയും പരിധി ലംഘിച്ച ആരെങ്കിലുമുണ്ടെങ്കില്‍ അത് അമിത് ഷാ ആണ്. ചരിത്രം ഈ മൃഗത്തിന് മേല്‍ കാര്‍ക്കിച്ച് തുപ്പും’ എന്നാണ് അനുരാഗ് കശ്യപ് ട്വീറ്ററില്‍ കുറിച്ചത്.
നേരത്തേ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്തെ കടുത്ത ഭാഷയില്‍ അപലപിച്ച് അനുരാഗ് കശ്യപ് രംഗത്ത് എത്തിയിരുന്നു. മോഡിയും ഷായും അവരുടെ ബിജെപിയും എബിവിപിയും തീവ്രവാദികളാണെന്ന് പറയുന്നതില്‍ തനിക്ക് യാതൊരു ലജ്ജയുമില്ലെന്നാണ് കശ്യപ് അന്ന് തുറന്ന് പറഞ്ഞത്. ‘ഹിന്ദുത്വ ഭീകരത അങ്ങേയറ്റമെത്തിയിരിക്കുകയാണെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തിരുന്നു.
हमारा गृहमंत्री कितना डरपोक है । खुद की police , खुद ही के गुंडे , खुद की सेना और security अपनी बढ़ाता है और निहत्थे protestors पर आक्रमण करवाता है । घटियेपन और नीचता की हद अगर है तो वो है @AmitShah । इतिहास थूकेगा इस जानवर पर।
— Anurag Kashyap (@anuragkashyap72) January 26, 2020
Discussion about this post