ദേശീയ പൗരത്വ രജിസ്റ്ററിന് പകരം വിദ്യാസമ്പന്നരായ തൊഴില്‍ രഹിതരുടെ രജിസ്റ്റര്‍ തയ്യാറാക്കൂ; മോഡിയോട് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ്

ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററിന് പകരം രാജ്യത്തെ വിദ്യാസമ്പന്നരായ തൊഴില്‍ രഹിതരായ പൗരന്മാരുടെ ദേശീയ രജിസ്റ്റര്‍ തയ്യാറാക്കാന്‍ പ്രധാനന്ത്രിയോട് നിര്‍ദേശിച്ച് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ്. ട്വിറ്ററിലൂടെയാണ് ദ്വിഗ് വിജയ് സിങ് ഇക്കാര്യം മോഡിയോട് നിര്‍ദേശിച്ചത്.

‘പ്രധാനമന്ത്രിയോട് ഒരു നിര്‍ദേശം, രാജ്യമാകെ അശാന്തിയും അസ്വസ്ഥതകളുമുണ്ടാക്കുന്ന എന്‍ആര്‍സിക്ക് പകരം രാജ്യത്തെ വിദ്യാസമ്പന്നരായ തൊഴില്‍ രഹിതരായ യുവാക്കളുടെ ദേശീയ പട്ടിക തയ്യാറാക്കണം. അത് അദ്ദേഹം അത് ചെയ്യില്ല, കാരണം അത് വിഭജന അജണ്ടയുടെ ഭാഗമല്ലല്ലോ, ഐക്യത്തിന്റെ അജണ്ടയല്ലേ’ – ദിഗ്വിജയ് സിങ്ങ് ട്വിറ്ററില്‍ കുറിച്ചു.

ഇതേ കാര്യം നേരത്തെ സിനിമാ താരം പ്രകാശ് രാജും പറഞ്ഞിരുന്നു. രാജ്യത്തിന് വേണ്ടത് എന്‍ആര്‍സിയും സിഎഎയും അല്ല, പകരം രാജ്യത്തെ തൊഴില്‍ ഇല്ലാത്തവരുടെ പട്ടികയാണ് വേണ്ടത് എന്നായിരുന്നു പ്രകാശ് രാജ് പറഞ്ഞത്.

Exit mobile version