അമിത് ഷായുടെ റാലിയിൽ പൗരത്വ ഭേദഗതിക്ക് എതിരെ മുദ്രാവാക്യം മുഴക്കി യുവാക്കൾ; ക്രൂരമായി മർദ്ദിച്ച് ബിജെപി പ്രവർത്തകർ; ഇടപെട്ട് അമിത് ഷാ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡൽഹിയിൽ അമിത് ഷാ നടത്തിയ റാലിയിൽ പൗരത്വനിയമ ഭേദഗതിക്കെതിരെ മുദ്രാവാക്യം മുഴക്കിയ യുവാക്കൾക്ക് ബിജെപി പ്രവർത്തകരുടെ ക്രൂരമർദനം. ഡൽഹിയിലെ ബാബർപുരിൽ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം. അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നതിനിടെ ഒരു കൂട്ടം യുവാക്കൾ പൗരത്വഭേദഗതി നിയമത്തിനെതിരെ മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഇതോടെ, സമീപത്തുണ്ടായിരുന്ന ബിജെപി പ്രവർത്തകൻ ഇവരെ നിശബ്ദരാക്കാനായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഒടുവിൽ അമിത് ഷാ നേരിട്ട് ഇടപെട്ട് യുവാക്കളെ പിടിച്ചുമാറ്റാൻ സുരക്ഷാജീവനക്കാരോട് നിർദേശിക്കുകയായിരുന്നു.

ഇതിന് തൊട്ടുപിന്നാലെ രാജ്യതലസ്ഥാനത്ത് കലാപം നടത്താൻ ശ്രമിക്കുന്നവരെ ആം ആദ്മി പാർട്ടി പിന്തുണയ്ക്കുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. പൗരത്വനിയമഭേദഗതിയെ തെറ്റായി വ്യാഖ്യാനിക്കാനാണ് കോൺഗ്രസും ആം ആദ്മിയും ശ്രമിക്കുന്നത്. അവർ വീണ്ടും അധികാരത്തിലെത്തിയാൽ ഡൽഹി ഒരിക്കലും സുരക്ഷിതമായിരിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.

Exit mobile version