ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എയർ ഇന്ത്യയെ പൂർണ്ണമായും വിൽപ്പനയ്ക്ക് വെച്ച് കേന്ദ്രസർക്കാർ. നൂറ് ശതമാനം ഓഹരികളും വിൽക്കാനാണ് ടെണ്ടർ വിളിച്ചിട്ടുള്ളത്. താൽപര്യമുള്ളവർ സമ്മത പത്രം നൽകണം. മാർച്ച് 17 നാണ് അവസാന തീയതി.
കോടികളുടെ നഷ്ടത്തിൽ തുടർച്ചയായി പ്രവർത്തിക്കുന്ന സാഹചര്യത്തിൽ സ്ഥാപനം അടച്ച് പൂട്ടൽ നടപടികളിലേക്ക് വരെ എത്തിയതോടെയാണ് മുഴുവൻ ഓഹരികളും വിറ്റഴിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. പ്രതിദിനം 26 കോടി രൂപ നഷ്ടത്തിലാണ് എയർ ഇന്ത്യ പ്രവർത്തിക്കുന്നത്.
സ്വകാര്യവത്കരണ നീക്കങ്ങൾ ശക്തമാകുന്നതിനിടെ പ്രമുഖ സ്വകാര്യ വിമാനക്കമ്പനികളായ ഇൻഡിഗോയും എത്തിഹാദും എയർ ഇന്ത്യ ഏറ്റെടുക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
Discussion about this post