കൊല്‍ക്കത്ത: സെല്‍ഫിയെടുക്കാന്‍ റെയില്‍വേ മേല്‍പ്പാലത്തില്‍ കയറിയ യുവതിക്ക് ട്രെയിന്‍ തട്ടി ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് ഈ ദാരുണ സംഭവം നടന്നത്. മൈനഗുരിയിലെ ഒരു കോച്ചിംഗ് സെന്ററിലെ ഇരുപത്തിയൊന്നുകാരിയാണ് ട്രെയിന്‍ തട്ടി മരിച്ചത്. യുവതിയുടെ കൂട്ടുക്കാരിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇരുവരും കോച്ചിംഗ് സെന്ററില്‍ നിന്നും ഊദ്‌ലബരി പ്രദേശത്തെ ഖിസ് നദിക്കരയില്‍ പിക്‌നിക്കിന് എത്തിയതായിരുന്നു. സ്ഥലങ്ങള്‍ കാണുന്നതിനിടെ യുവതിയും സുഹൃത്തും സെല്‍ഫിയെടുക്കാനായി റെയില്‍വേ മേല്‍പ്പാലത്തില്‍ കയറുകയായിരുന്നു. സെല്‍ഫി എടുക്കുന്നതിനെ ഇവര്‍ ഇതുവഴി വന്ന പാസഞ്ചര്‍ ട്രെയിന്‍ ആണ് യുവതിയെ ഇടിച്ചു തെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തില്‍ മേല്‍പ്പാലത്തില്‍ നിന്ന് തെറിച്ചു താഴേക്ക് വീണ യുവതി തത്ക്ഷണം മരിച്ചു. ജീവന്‍ രക്ഷിക്കാനായി പുഴയിലേക്ക് ചാടിയ കൂട്ടുക്കാരിയെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.