ഇന്‍ഡോര്‍: റിപ്പബ്ലിക് ദിനത്തില്‍ പരസ്പരം തമ്മില്‍തല്ലി കോണ്‍ഗ്രസ് നേതാക്കള്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ദേവേന്ദ്ര സിങ് യാദവ്, ചന്ദു കുഞ്ചിര്‍ എന്നീ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കോണ്‍ഗ്രസ് ഓഫീസായ ഗാന്ധിഭവന് പുറത്ത്വെച്ച് പരസ്പരം തല്ലിയത്.
റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഇന്‍ഡോറിലെ ഗാന്ധി ഭവനില്‍ മുഖ്യമന്ത്രി കമല്‍ നാഥ് പതാക ഉയര്‍ത്താനായി എത്തുന്നതിന് മുന്‍പാണ് സംഭവം. ഇതോടെ സംഭവം വൈറലായി. എന്നാല്‍ എന്തിനാണ് ഇരുവരും തമ്മില്‍ വഴക്കിട്ടതെന്ന് വ്യക്തമല്ല.
വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് സംഭവം കൈയാങ്കളിയില്‍ അവസാനിക്കുകയായിരുന്നു. ഇരുവരും പരസ്പരം മര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ പോലീസും മറ്റ് പ്രവര്‍ത്തകരും ഇടപെട്ട് ഇവരെ പിടിച്ചുമാറ്റി. പിന്നീട് മുഖ്യമന്ത്രി കമല്‍നാഥ് പതാക ഉയര്‍ത്തുകയും ചെയ്തു.
#WATCH Madhya Pradesh: Two Congress leaders, Devendra Singh Yadav and Chandu Kunjir, entered into a brawl during the flag hoisting ceremony during #RepublicDay celebrations at the party office in Indore. They were later calmed down with the help of police intervention. pic.twitter.com/Q9NcEJ3Sw5
— ANI (@ANI) January 26, 2020
Discussion about this post