ഹൈദരാബാദ്: ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിനെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പരുപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയില്‍ എടുത്തത്. ഹൈദരാബാദ് പോലീസാണ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയില്‍ എടുത്തത്.
ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ (ടിസ്സ് ) നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയപ്പോഴായിരുന്നു നടപടി. പ്രതിഷേധത്തിന് അനുമതി ഇല്ലായിരുന്നുവെന്നും അതിനാലാണ് കസ്റ്റഡിയില്‍ എടുത്തതെന്നും ഹൈദരാബാദ് പോലീസ് പറഞ്ഞു. ആസാദിനെ കസ്റ്റഡിയില്‍ എടുത്ത കാര്യം അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും ട്വീറ്റ് ചെയ്തിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് ടിസ്സിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍), ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) എന്നിവയ്‌ക്കെതിരെ പ്രതിഷേധ യോഗം സംഘടിപ്പിച്ചത്.