ജയ്പുർ: കേന്ദ്രസർക്കാരിനും പൗരത്വ നിയമ ഭേദഗതിക്കും എതിരെ വിമർശനവുമായി ശശി തരൂർ എംപി. ദേശീയ പൗരത്വ ഭേദഗതി ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിച്ചിരുന്നെങ്കിൽ മുഹമ്മദ് അലി ജിന്നയുടെ വിജയം പൂർണ്ണമാകുമായിരുന്നെന്ന് ശശി തരൂർ നിരീക്ഷിച്ചു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നത് ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ സാക്ഷാത്കരിക്കുമെന്ന ശശി തരൂരിന്റെ മുൻപ്രസ്താവനയെ സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
‘ജിന്ന ജയിച്ചുവെന്ന് ഒരിക്കലും പറയാനാകില്ല, പക്ഷേ ജയിച്ചുകൊണ്ടിരിക്കുകയാണ്. സിഎഎ, എൻപിആറിലേക്കും എൻആർസിയേക്കും കൊണ്ടുചെന്ന് എത്തിക്കുകയാണെങ്കിൽ അതെല്ലാം പിന്തുടരുക ഒരേ രേഖയായിരിക്കും. അങ്ങനെ സംഭവിച്ചാൽ, നിങ്ങൾക്ക് പറയാം ജിന്നയുടെ വിജയം പൂർണ്ണമായെന്ന്. ജിന്ന എവിടെയാണെങ്കിലും അദ്ദേഹം പറയും മുസ്ലീങ്ങൾക്ക് ഒരു പ്രത്യേക രാജ്യം വേണമെന്ന തന്റെ വാദം ശരിയായിരുന്നെന്ന്.’തരൂർ ജയ്പൂർ സാഹിത്യോത്സവത്തിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു. ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ ശക്തനായ വക്താവായിരുന്നു ജിന്ന.
Discussion about this post