ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇന്ത്യയെ 5 ട്രില്യൺ സമ്പദ് വ്യവസ്ഥയാക്കി വളർത്തണമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന് ബാബ രാംദേവ്. ഇന്ത്യ 125 കോടി ജനങ്ങളുടെ പൊതുസ്വത്താണെന്നും ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെയോ, പ്രത്യയശാസ്ത്രത്തിന്റെയോ മാത്രമല്ലെന്നും രാംദേവ് പറഞ്ഞു.
‘ഈ രാജ്യം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെയോ ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെയോ അല്ല. മറിച്ച് ഇത് 125 കോടി ഇന്ത്യൻ പൗരന്മാരുടേതാണ്. ഓരോ പൗരന്മാരുടെയും കഠിനാധ്വാനത്തിലൂടെ മാത്രമേ രാജ്യത്തെ ഒരു ‘സൂപ്പർപവറാ’യി ഉയർത്താനാകൂ.’ രാം ദേവ് പറഞ്ഞു.
സിഎഎയ്ക്കെതിരായ പ്രതിഷേധങ്ങൾ ദേശവിരുദ്ധരാണ് നടത്തുന്നതെന്നും രാംദേവ് കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ഐക്യത്തിന് വിഘാതം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ദേശവിരുദ്ധ ശക്തികളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങളും പ്രകടനങ്ങളും നടക്കുകയാണ്. രാജ്യത്തിന് പുറത്തുള്ള ഭിന്നിപ്പിക്കാൻ കരുത്തുള്ള ആ ശക്തികൾ ഇന്ത്യ സാമ്പത്തികമായും സാമൂഹികമായും, രാഷ്ട്രീയമായും, മതപരമായും സ്ഥിരതയോടെ നിലനിൽക്കണമെന്ന് ആഗ്രഹിക്കാത്തവരാണ്.
രാജ്യത്തിന്റെ സമ്പദ് വളർച്ചക്ക് വളരെ പോസിറ്റീവായ ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കുക എന്നുള്ളത് ജനങ്ങളുടെ ബാധ്യതയാണെന്നും രാംദേവ് പറഞ്ഞു.
Discussion about this post