ന്യൂഡല്‍ഹി: രാജ്യം 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് അയച്ച് കോണ്‍ഗ്രസ്. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഇതൊന്ന് വായിച്ചുനോക്കണമെന്ന അഭ്യര്‍ഥനയോടെയാണ് ഭരണഘടനയുടെ പകര്‍പ്പ് കോണ്‍ഗ്രസ് മോഡിക്ക് അയച്ചിരിക്കുന്നത്.
പ്രമുഖ ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നാണ് കോണ്‍ഗ്രസ് 170 രൂപ വില വരുന്ന ഇന്ത്യന്‍ ഭരണഘടനയുടെ പുസ്തകം മോഡിക്കായി വാങ്ങിയിരിക്കുന്നത്.’പ്രിയപ്പെട്ട പ്രധാനമന്ത്രി, ഭരണഘടന വളരെ പെട്ടെന്ന് നിങ്ങളുടെ അടുത്ത് എത്തും. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടയില്‍ എപ്പോഴാണ് നിങ്ങള്‍ക്ക് സമയം കിട്ടുക ദയവുചെയ്ത് അപ്പോള്‍ ഇതൊന്നു വായിക്കുക. സ്നേഹാദരങ്ങളോടെ കോണ്‍ഗ്രസ്’- എന്നായിരുന്നു കത്ത്.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററര്‍ പേജിലാണ് പ്രധാനമന്ത്രിക്കുള്ള ഈ തുറന്ന കത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഭവം സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ് ഇപ്പോള്‍. നിരവധി പേരാണ് പോസ്റ്റിന് താഴെ പ്രതികരിച്ചത്.
Dear PM,
The Constitution is reaching you soon. When you get time off from dividing the country, please do read it.
Regards,
Congress. pic.twitter.com/zSh957wHSj— Congress (@INCIndia) January 26, 2020
Discussion about this post