ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ അയല്‍രാജ്യമായ നേപ്പാളിന് സമ്മാനവുമായി ഇന്ത്യ. നേപ്പാളിലെ വിവിധ ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിവിധ സംഘടനകള്‍ക്കുമായി 30 ആംബുലന്‍സുകളും ആറ് ബസ്സുകളുമാണ് ഇന്ത്യ സമ്മാനമായി നല്‍കിയത്.
നേരത്തെ 700 ആംബുലന്‍സുകളും 100 ബസുകളും നേപ്പാളിന് രാജ്യം സമ്മാനിച്ചിരുന്നു. ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള സാമൂഹ്യ സാമ്പത്തിക വികസന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.
കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയില്‍ രാവിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ നടന്നു. അതേസമയം രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ അസമില്‍ അഞ്ചിടങ്ങളില്‍ സ്ഫോടനം നടന്നു. ദിബ്രുഗഡ്, സൊണാരി, ദുലിയാജന്‍, ഡുംഡൂമ എന്നിവടങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ ആളപായമില്ല.
Discussion about this post