ന്യൂഡല്‍ഹി: 3000ത്തോളം കേന്ദ്ര സര്‍ക്കാര്‍ ഇ-മെയില്‍ ഐഡികള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രാലയം, ഇസ്രോ, ഇന്ദിരാഗാന്ധി ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ എന്നിവിടങ്ങളിലെ അടക്കം 3000ത്തോളം സര്‍ക്കാര്‍ ഇ-മെയില്‍ ഐഡികള്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്.
സര്‍ക്കാറിന്റെ ഔദ്യോഗിക ഇ-മെയില്‍ ഡൊമൈന്‍ ‘gov.in’ല്‍ അവസാനിക്കുന്ന 3000 മെയില്‍ ഐഡികളുടെ പാസ് വേര്‍ഡും വിവരങ്ങളുമാണ് ഡാര്‍ക്ക് വെബില്‍ അടക്കം പരസ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ ആണവ ശാസ്ത്രജ്ഞരുടെയും ഇസ്രോയിലെ മുതിര്‍ന്ന ഗവേഷകരുടെയും ഇമെയിലുകള്‍ ഈ കൂട്ടത്തിലുണ്ടെന്നാണ് വിവരം.
ഐഎസ്ആര്‍ഒ, ബാബാ ആറ്റോമിക് റിസേര്‍ച്ച് സെന്റര്‍, വിദേശകാര്യ മന്ത്രാലയം, ആറ്റോമിക് എനര്‍ജി റെഗുലേഷന്‍ ബോര്‍ഡ്, സെബി എന്നീ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഇമെയില്‍ ഐഡി ചോര്‍ന്നിട്ടുണ്ട്. അംബാസിഡര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും വിരമിച്ചവരുടെയും ഇമെയിലുകളും ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം വിവരങ്ങള്‍ ചോര്‍ത്തിയത് ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ളവരാണോ അകത്തുള്ളവരാണോ എന്ന കാര്യത്തില്‍ വ്യക്തമായി വിവരം പുറത്തെത്തിയിട്ടില്ല.
Discussion about this post