മുംബൈ: സ്കൂളുകളില്‍ ഭരണഘടനാ ആമുഖം വായിക്കാന്‍ ഉത്തരവിട്ട മഹാരാഷ്ട്ര സര്‍ക്കാരിന് പിന്നാലെ സമാന ഉത്തരവുമായി മധ്യപ്രദേശ് സര്‍ക്കാരും രംഗത്ത്. എല്ലാ ശനിയാഴ്ച്ചകളിലും സ്കൂള്‍ അസംബ്ലിയില്‍ ഭരണഘടനാ ആമുഖം വായിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാതലത്തിലാണ് ഇരുസംസ്ഥാന സര്‍ക്കാരുകളുടെയും തീരുമാനം. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്കൂളുകളില്‍ ഭരണഘടനാ ആമുഖം വായിക്കാന്‍ ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് മധ്യപ്രദേശും സമാന തീരുമാനമെടുത്തത്.
ഇതുസംബന്ധിച്ച് മധ്യപ്രദേശ് സ്കൂള്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇതുപ്രകാരം, എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും ആമുഖം വായിക്കല്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. രാജ്യം 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ പലയിടങ്ങളിലും ഭരണഘടനാ ആമുഖം വായിച്ചായിരുന്നു ആഘോഷം.
Discussion about this post